മലപ്പുറത്ത് ആറാം ക്ലാസുകാരനെ ഇതര സംസ്ഥാന തൊഴിലാളി ക്രൂരമായി മര്‍ദ്ദിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (16:39 IST)
മലപ്പുറത്ത് ആറാം ക്ലാസുകരാനെ ഇതര സംസ്ഥാന തൊഴിലാളി ക്രൂരമായി മര്‍ദ്ദിച്ചു. മലപ്പുറം പള്ളിക്കല്‍ അമ്പലവളപ്പില്‍ മാറ്റത്തില്‍ സുനില്‍ കുമാര്‍ വസന്ത ദമ്പതികളുടെ മകന്‍ എംഎസ് അശ്വിനാണ് മര്‍ദനമേറ്റത്. അശ്വിന്‍ ഉരുട്ടിക്കളിച്ച ടയര്‍ ദേഹത്തു കൊണ്ടതിനാണ് അതിഥി തൊഴിലാളി ക്രൂരമായി മര്‍ദിച്ചത്.
 
ഈമാസം രണ്ടാം തിയതിയാണ് സംഭവം. ഇപ്പോഴും കുട്ടി ചികിത്സയിലാണ്. കഴുത്തിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് കുട്ടി മഞ്ചേരി ആശുപത്രിയില്‍ ചികിത്സ തേടിയത്.  സല്‍മാന്‍ എന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍