സ്ഥല ഉടമ ആനന്ദ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്നാണ് സൂചന. ഇക്കാര്യം ആനന്ദ് കുമാറും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാല്‍നീരി കോളനിക്കു സമീപത്തെ നെല്‍പ്പാടത്താണ് യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.