തൃശൂരില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 28 സെപ്‌റ്റംബര്‍ 2023 (10:18 IST)
തൃശൂരില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കയ്പമംഗലം വഞ്ചിപ്പുരയിലാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ ഒന്നേകാലോടെയായിരുന്നു അപകടം നടന്നത്.
 
കയ്പമംഗലം പള്ളിത്താനം സ്വദേശികളായ അബ്ദുല്‍ ഹസീബ്, ഹാരിസ് എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കളായ ഏഴ് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവന്‍ രക്ഷിക്കാനായില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍