അരിക്കൊമ്പൻ: ഊരുവിലക്കപ്പെട്ട ആൾ മരിച്ച നിലയിൽ

എ കെ ജെ അയ്യര്‍

ശനി, 30 സെപ്‌റ്റംബര്‍ 2023 (14:02 IST)
ഇടുക്കി. ചിന്നക്കനാലിൽ നിന്ന് പുറത്തേക്കെത്തിച്ച അരിക്കൊമ്പൻ എന്ന കാട്ടാനയെ തിരികെ കൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് സമരം ചെയ്തതിന്റെ പേരിൽ ഊരു വിലക്ക് നേരിട്ട ആളെ മരിച്ച നിലയിൽ കണ്ടെത്തി. ചിന്നക്കനാൽ ചെമ്പക മൊട്ട കടി സ്വദേശി ആനന്ദ് രാജ് എന്ന 40 കാരനാണ് മരിച്ചത്.  ഇയാൾ താമസിച്ചിരുന്ന വീട്ടിനുള്ളിലാണ് മൃതദേഹം കണ്ടത്. ആദിവാസി സമൂഹമാണ് ഇയാൾക്ക് ഊരുവിലക്ക് ഏർപ്പെടുത്തിയത്.
 
കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ അമിത മദ്യാനത്തിലായിരുന്നു. മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് പൊലീസ് പറയുന്നത്. മുതദേഹം ഇടുക്കി മെഡി.കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടു നൽകി. ജ്യോതിയാണ് ഭാര്യ. മക്കളില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍