സംസ്ഥാനത്ത് ഇന്ന് കനത്ത് മഴ, അഞ്ച് ദിവസം കൂടി മഴ തുടരും

ഞായര്‍, 1 ഒക്‌ടോബര്‍ 2023 (09:18 IST)
സംസ്ഥാനത്ത് ഇന്ന് കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ശക്തി കുറയുമെങ്കിലും ഒക്ടോബർ 6 വരെ മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെട്ട ന്യൂനമർദ്ദങ്ങളാണ് കാലാവസ്ഥയെ സജീവമാക്കിയത്. സെപ്റ്റംബർ മാസത്തിൽ മഴ അധികമായി ലഭിച്ചെങ്കിലും കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച കാലവർഷമാണിത്.
 
 അതേസമയം തുലാവർഷത്തിൽ കഴിഞ്ഞ വർഷങ്ങളേതിനേക്കാൾ മെച്ചപ്പെട്ട മഴ ലഭിക്കുമെന്നാണ് പ്രവചനം. മഴ സാധ്യത കണക്കിലെടുത്ത് ഇന്ന് ആലപ്പുഴ, എറണാകുളം,തൃശൂർ,കോഴിക്കോട്,കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍