ബിനീഷ് കോടിയേരിക്ക് കുരുക്ക് മുറുകി, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നാലാം പ്രതി

ജോണ്‍സി ഫെലിക്‍സ്
ചൊവ്വ, 29 ഡിസം‌ബര്‍ 2020 (08:47 IST)
ബെംഗളൂരു ജയിലില്‍ കഴിയുന്ന ബിനീഷ് കോടിയേരിക്ക് കൂടുതല്‍ കുരുക്ക് മുറുക്കി എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷിനെ നാലാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു.
 
ബിനീഷ് കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചെന്നും അതിന് ലഹരി മരുന്നിടപാടുമായി ബന്ധമുണ്ടെന്നാണ് ഇ ഡിയുടെ പക്ഷം. അനൂപ് മുഹമ്മദ്, കന്നഡ നടി അനിഖ, റിജേഷ് രവീന്ദ്രന്‍ എന്നിവരാണ് ഈ കേസിലെ ആദ്യ മൂന്ന് പ്രതികള്‍.
 
ലഹരി ഇടപാടിലൂടെ സമ്പാദിച്ച പണമാണ് ബിനീഷിന്‍റെ അക്കൌണ്ടില്‍ കണ്ടെത്തിയതെന്നാണ് ഇ ഡി ആരോപിക്കുന്നത്. ബെംഗളൂരു പരപ്പന അഗ്രഹാര സെന്‍‌ട്രല്‍ ജയിലിലാണ് ബിനീഷ് ഇപ്പോഴുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article