ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യൻഷിപ്പിൽ ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ പങ്കെടുക്കില്ല. കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് ശേഷം ആരോഗ്യം വീണ്ടെടുക്കാനാണ് 20 തവണ ഗ്രാന്‍ഡ്‌സ്ലാം ജേതാവായ താരം ടൂർണമെന്റിൽ നിന്നും വിട്ടുനിൽക്കുന്നത്. കരിയറിൽ ഇതാദ്യമായാണ് ഫെഡറർ ഓസ്ട്രേലിയൻ ഓപ്പൺ കളിക്കാതിരിക്കുന്നത്.