ജോക്കോവിച്ചിന്റെ പരിശീലകനും കൊവിഡ് സ്ഥിരീകരിച്ചു

ശനി, 27 ജൂണ്‍ 2020 (18:42 IST)
ലോക ഒന്നാം നമ്പർ താരമായ നൊവാക് ജോക്കോവിച്ചിന്റെ പരിശീലകനും മുൻ താരവുമായ ഗൊരാൻ ഇവാനിസെവിച്ചിനും കൊവിഡ് സ്ഥിരീകരിച്ചു. ആദ്യം നടത്തിയ രണ്ട് പരിശോധനകളും നെഗറ്റീവായിരുന്നുവെങ്കിലും മൂന്നാമത്തെ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
 
ജോക്കോവിച്ചിനും ഭാര്യക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.സെര്‍ബിയയിലും ക്രൊയേഷ്യയിലുമായി ജോക്കോവിച്ച് തന്നെ സംഘടിപ്പിച്ച ചാരിറ്റി ടൂര്‍ണമെന്റില്‍ പങ്കെടുത്ത് മടങ്ങിയ ശേഷമാണ് ജോക്കോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചത്. ടൂർണമെന്റിൽ കളിച്ച മറ്റ് മൂന്ന് താരങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനായിരുന്നു ജോക്കോവിച്ച് പ്രദർശന മത്സരം സംഘടിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍