തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്‌ചകളിൽ ഏർപ്പെടുത്തിയിരുന്ന സമ്പൂർണലോക്ക്ഡൗൺ ഒഴിവാക്കി. ഇനി മുതൽ ഞായറാഴ്‌ചകളിൽ സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകില്ല.കഴിഞ്ഞ ആഴ്‌ചകളിൽ നൽകിയ ഇളവുകൾ കൂടി പരിശോധിച്ചാണ് ഞായറാഴ്ച്ചകളിൽ അടച്ചിടൽ തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചത് കണ്ടെയ്ൻമെന്‍റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിർദേശങ്ങളും അതേപോലെ തുടരും.