'ഓക്‌സിജൻ സിലണ്ടറുകൾക്കായി ആളുകൾ ഓടുന്ന അവസ്ഥയുണ്ടായേക്കാം' മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ശനി, 27 ജൂണ്‍ 2020 (12:12 IST)
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ശ്വസനസംബന്ധമായ പ്രശ്‌നങ്ങളുള്ള രോഗികൾക്ക് ആവശ്യമായ പ്രാണവായു നൽകാൻ പോലും കഴിയാത്ത സാഹചര്യം ഉണ്ടായേക്കാമെന്ന് ലോകാരോഗ്യ സംഘടന.
 
ഇപ്പോൾ പ്രതിദിനം 88,000 വലിയ ഓക്‌സിജൻ സിലിണ്ടറുകളാണ് ആവശ്യമായുള്ളത്.കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടിയുടെ അടുത്തെത്തികഴിഞ്ഞു.ഇതോടെ ഓക്‌സിജൻ സിലിണ്ടറുകളുടെ ആവശ്യം ഇനിയും ഉയരും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 
 
നിലവിൽ 95,27,125 പേര്‍ക്കാണ് ലോകമെങ്ങുമായി കൊവിഡ് സ്ഥിരീകരിച്ചത്.ഇതുവരെ 4.85ലക്ഷം ആളുകൾ കൊവിഡ് ബാധിച്ച് മരണപ്പെട്ടു.അമേരിക്കയില്‍ 24,62,116 പേര്‍ക്കും ബ്രസീലില്‍ 11,92,474 പേര്‍ക്കും രോഗം ബാധിച്ചു. ആരോഗ്യരംഗത്ത് മാത്രമല്ല സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയവുമായ പ്രതിസന്ധികളിലേക്കാണ് കൊറോണ ലോകത്തെ നയിക്കുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കാലങ്ങളോളം ജനങ്ങൾ കൊറോണയുടെ പരിണിതഫലങ്ങൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍