കേരളത്തില്‍ നിന്ന് പോകുന്നവർ രാത്രി തങ്ങിയശേഷം അടുത്ത ദിവസമാണ് മടങ്ങുന്നതെങ്കിൽ ഇവിടെ ക്വാറന്റീനിൽ കഴിയേണ്ടതാണ്. മറ്റു സംസ്ഥാനത്ത് കഴിഞ്ഞിരുന്നവർ വിവാഹ സംഘത്തിനൊപ്പം കേരളത്തിലേക്കു വരികയാണെങ്കിലും 14 ദിവസം ക്വാറന്റീനിൽ കഴിയണം. വധൂവരൻമാർക്കും ഈ നിബന്ധന ബാധകമാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.