സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നതോടൊപ്പം രോഗത്തിന്റെ ഉറവിടം മനസിലാക്കാന്‍ സാധിക്കാത്തത് വലിയ ഭീഷണിയാണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഈ സാഹചര്യത്തില്‍ മുന്നോട്ടുപോയാല്‍ ഓഗസ്റ്റ് പകുതിയാകുമ്പോഴേക്കും സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ലക്ഷം കടക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.