കൊവിഡ് വ്യാപനം തറ്റയുന്നതിനായി രാജ്യവ്യാപക ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ മാര്‍ച്ച് 25-നാണ് ആഭ്യന്തര - അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.എന്നാൽ മെയ് 25ഓട് കൂടി ആഭ്യന്തര വിമാന സർവീസുകൾക്ക് അനുമതി നൽകി.വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി പ്രത്യേക വിമാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ നാട്ടിലെത്തിക്കുകയാണ് ചെയ്‌തത്.എന്നാൽ സാധാരണ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഇതുവരെ അനുമതി നല്‍കിയിട്ടില്ല.
അതേസമയം യു.എസ്, ഫ്രാന്‍സ്, ജര്‍മനി, യു.കെ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ നടത്താൻ അനുമതി തേടിയുള്ള അഭ്യർഥനകൾ കേന്ദ്രത്തിന്റെ പരിഗണനയിലുണ്ടെന്നും ഹര്‍ദീപ് സിങ് പുരി നേരത്തെ വ്യക്തമാക്കിയിരുന്നു.