പ്രത്യേക നിയമസഭാ സമ്മേളനം: ഗവർണർ ഇന്ന് വിജ്ഞാപനത്തിൽ ഒപ്പിടും

തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (07:14 IST)
തിരുവനന്തപുരം: രാജ്യത്ത് സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസക്കുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള വിജ്ഞാപനത്തിൽ ഗവർണർ ആരിഫ് മുമുഹമ്മദ് ഖാൻ ഒപ്പിടും, ശനിയാഴ്ച ഗവർണറെ സന്ദർശിച്ച സ്പീക്കറോട് ആരിഫ് മുഹമ്മദ് ഖാൻ ഇക്കാര്യത്തിൽ അനുകൂല നിലപാട് അറിയിച്ചിരുന്നു. മന്ത്രിമാരും സ്പീക്കറും നടത്തിയ കൂടിക്കാഴ്ചയിലാണ് ആരിഫ് മുഹമ്മദ് ഖാൻ നിലപാടിൽ അയവ് വരുത്തിയത്. 
 
ജനുവരി എട്ടിന് നയപ്രഖ്യാപന പ്രസംഗം നടത്താനുള്ള സ്പീക്കറുടെ ക്ഷണവും ഗവർണർ സ്വീകരിച്ചിരുന്നു. സഭ ചേരുന്നതിന്റെ അടിയന്തര ആവശ്യം വ്യക്തമാക്കി മുഖ്യമന്ത്രിയുടെ ഓഫീസും ഗവർണർക്ക് കത്തയച്ചിരുന്നു. ഗവർണറെ വിശ്വാസത്തിലെടുത്താണ് സർക്കാർ മുന്നോട്ട് പോകുന്നത് എന്ന് കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഡിസംബർ 23ന് സഭ ചേരാൻ മന്ത്രിസഭ ശുപാർശ ചെയ്തെങ്കിലും ഗവർണർ വിജ്ഞാപനത്തിൽ ഒപ്പിടാൻ തയ്യാറാവാഞ്ഞത് വലിയ വിവാദമായി മാറിയിരുന്നു. തുടർന്ന് 31ന് സഭ ചേരാൻ വീണ്ടും മന്ത്രിസഭ ഗവർണറോട് ശുപാർശ ചെയ്തു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍