പുതുവർഷത്തിൽ ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുകളുമായി വാട്ട്സ് ആപ്പ്

ഞായര്‍, 27 ഡിസം‌ബര്‍ 2020 (16:12 IST)
പുതുവര്‍ഷത്തില്‍ നിരവധി മാറ്റങ്ങളുമായി ഉപയോക്താക്കളെ അമ്പരപ്പിയ്ക്കാൻ ഒരുങ്ങി വാട്ട്സ് ആപ്പ്. പല ഡികൈസുകളിൽ ഒരേസമയം വാട്ട്സ് ആപ്പ് ഉപയോഗിയ്ക്കാൻ സാധിയ്ക്കുന്ന ഫീച്ചറാണ് പുതുവർഷത്തിൽ ഉപയോക്തക്കളിൽ എത്താൻ പോകുന്ന പ്രധാന ഫീച്ചർ. ഇതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ വാാട്ട്സ് ആപ്പ് ആരംഭിച്ചതായി വാട്ട്സ് ആപ് ബീറ്റ ഇൻഫെർമേഷൻ ബ്ലോഗായ വബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. 
 
വീഡിയോകളും ചിത്രങ്ങളും ഉൾപ്പടെയുള്ള ഫയലുകൾ വാട്ട്സ് ആപ്പ് ചാറ്റ് ബാറിൽ കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യാൻ സാധിയ്ക്കുന്ന ഫീച്ചറും പുതുവർഷത്തിൽ തന്നെ വാട്ട്സ് ആപ്പിൽ എത്തിയേക്കും. മറ്റു ചില ഫീച്ചറുകളും ഇതിനോടൊപ്പം തന്നെ വാട്ട്സ് ആപ്പ് ലഭ്യമാക്കിയേക്കും. യുപിഐ ഇടപാടുകൾ നടത്താൻ സാധിയ്ക്കുന്ന വാട്ട്സ് ആപ്പ് പേ അടുത്തിടെ വട്ട്സ് ആപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിരുന്നു.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍