2021 Astrology Prediction: മീനം രാശിക്കാർക്ക് 2021 എങ്ങനെ ? അറിയു !

തിങ്കള്‍, 28 ഡിസം‌ബര്‍ 2020 (12:48 IST)
ഒരു വർഷം കൂടി അവസാനിക്കുകയാണ്. 2020 ൽ നിന്നും 2021ലേക്ക് കടക്കുമ്പോൾ പുതുവർഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് അടുത്ത വർഷം തങ്ങൾക്കെങ്ങനെ എന്ന് ഓരോ രാശിക്കാരും അറിഞ്ഞിരിയ്ക്കണം. എങ്കിൽ മാത്രമേ പ്രതിസന്ധികളെ തരണം ചെയ്യാനും ജീവിതത്തെ അതിനനുസരിച്ച് ക്രമീകരിയ്ക്കാനും മുന്നൊരുക്കങ്ങൾ നടത്താനുമെല്ലാം സാധിയ്ക്കു 2021 മീനം രാശിക്കാർക്ക് എങ്ങനെ എന്നാണ് ഇനി പറയുന്നത്. 
 
മിനം രാശിക്കാർക്ക് 2021 ചില കാര്യങ്ങളിൽ ഗുണകരവും, ചില കാര്യങ്ങളിൽ മറിച്ചുമാകാം ഫലം. ജോലി സംബന്ധമായ കാര്യങ്ങളിലും ഔദ്യോഗികമായ കാര്യങ്ങളിലും ഗുണം ലഭിയ്ക്കും. ജോലിയിൽ സ്ഥാനക്കയറ്റം നേടാനുള്ള അവസരങ്ങൾ കൈവന്നേയ്ക്കാം. ബിസിനസുകാർക്ക് ബിസിനസ് വിപുലീകരിയ്കുന്നതിനെ കുറിച്ചുള്ള ആലോചനകൾ നടത്താൻ മികച്ച സമയമാണ് എന്നാൾ സമ്പത്തികമായി ഫലം ഗുണദോഷ സമിശ്രമായിരിയ്ക്കും. 
 
2021ൽ സ്ഥിരവരുമാന മാർഗം കൈവരാൻ സാധ്യതയുണ്ടെങ്കിലും ചില മാസങ്ങളിൽ ചിലവുകൾ വലിയ രീതിയിൽ ഉയർന്നേയ്ക്കാം. ഇത് മാനസിക സമ്മർദ്ദത്തിന് കാരണമായേക്കാം. വസ്തു വിൽക്കുകയും വാങ്ങുകയും ചെയ്യുന്നതിൽനിന്നും മികച്ച ലാഭം കൈവരാൻ സാധ്യതയുണ്ട്. 2021 കുടുംബ ജീവിതം മികച്ചതായിയ്ക്കും. മീനം രാശിക്കാർക്ക് 2021ൽ ആരോഗ്യ കാര്യങ്ങളിലും ഫലം ഗുണകരമായിരിയ്ക്കും. എന്നാൽ അമിതവണ്ണം പോലുള്ള പ്രശ്നങ്ങളെ ശ്രദ്ധിയ്ക്കണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍