അയല്‍വാസിയുടെ വീട്ടിലുണ്ടായ വഴക്ക് പരിഹരിക്കാന്‍ എത്തിയ 60കാരന്‍ കുഴഞ്ഞുവീണ് മരിച്ചു; മരണം ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലിരിക്കെ

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 18 ജൂണ്‍ 2024 (08:55 IST)
അയല്‍വാസിയുടെ വീട്ടിലുണ്ടായ വഴക്ക് പരിഹരിക്കാന്‍ എത്തിയ 60കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്യാം നിവാസില്‍ മോഹനന്‍ ആണ് മരിച്ചത്. ഇദ്ദേഹം ആന്‍ജിയോ പ്ലാസ്റ്റി കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലിരിക്കെയായിരുന്നു. മോഹനന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങ് ഇന്നലെ രാവിലെ നടന്നിരുന്നു. 
 
അയല്‍വാസിയുയായ ദമ്പതികളായിരുന്നു പാചകം. അയല്‍വാസി കസേര എടുത്തു ഭാര്യയെ അടിക്കുന്നത് കണ്ട് തടസം പിടിക്കാന്‍ എത്തിയപ്പോഴാണ് മോഹനന്‍ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ഹരിപ്പാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article