തിരുവനന്തപുരം : ഖുറാന്‍ പഠിക്കാന്‍ പോയ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസിലെ പ്രതി പോത്തന്‍കോട് കല്ലൂരില്‍ കുന്നുകാട് ദാറുസ്സലാം വീട്ടില്‍ അബ്ദുല്‍ ജബ്ബാറിനെ(61 വയസ്സ്) 56 വര്‍ഷം കഠിനതടവും 75000 രൂപ പിഴയും വിധിച്ചു. പിഴ തുക അടച്ചിലെങ്കില്‍ ഒരു വര്‍ഷവും ഏഴ് മാസം കൂടുതല്‍ കഠിന തടവും അനുഭവിക്കണമെന്ന് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍. രേഖ വിധിച്ചു. പിഴ തുക കുട്ടിക്ക് നല്‍കണമെന്ന് വിധിച്ചു.
2020 ഒക്ടോബര്‍ മാസത്തിനും 2021 ജനുവരിക്കും ഇടയ്ക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ കുട്ടി പ്രതിയുടെ വീട്ടില്‍ ഖുറാന്‍ പഠിക്കാന്‍ പോകുമായിരുന്നു. ആ സമയം മറ്റ് കുട്ടികളെ വീട്ടിലെ ഹാളില്‍ ഇരുത്തി എഴുതാന്‍ കൊടുത്തതിന് ശേഷം കുട്ടിയെ മാത്രം വീട്ടിലെ മറ്റൊരു മുറിയില്‍ വിളിച്ച് വരുത്തി നിരന്തരം പീഢിപ്പിച്ചു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിക്കുകയും ചെയ്തിരുന്നു. കുട്ടി പലപ്പോഴും എതിര്‍ത്തെങ്കിലും പ്രതി കൂട്ടാക്കീല. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും എന്ന് ഭീഷണിപെടുത്തിയതിനാല്‍ കുട്ടി ആരോടും പീഢന വിവരം പുറത്ത് പറഞ്ഞില്ല.
പ്രോസിക്യൂഷന് വേണ്ടി സെപ്ഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍എസ് വിജയ് മോഹന്‍ ഹാജരായി. പ്രോസിക്യൂഷന്‍ 21 സാക്ഷികളെ വിസ്തരിച്ചു, 23 രേഖകളും 5 തൊണ്ടിമുതലകളും ഹാജാരക്കി. പോത്തന്‍കോട് പോലീസ് ഉദ്യോഗസ്ഥരായ വി എസ് അജീഷ്, ഡി ഗോപി, ശ്യാം കെ എന്നിവരാണ് കേസ് അന്വേഷിച്ചത്.