കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് മാതാവ് ജീവനൊടുക്കി; സംഭവം നെയ്യാറ്റിന്‍കരയില്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 1 ജൂണ്‍ 2024 (11:04 IST)
കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് മാതാവ് ജീവനൊടുക്കി. തിരുവനന്തപുരത്തെ നെയ്യാറ്റിന്‍കരയിലാണ് സംഭവം. നെയ്യാറ്റിന്‍കര റെയില്‍വേ പാലത്തിന് സമീപം താമസിക്കുന്ന ലീലയാണ് മകള്‍ ബിന്ദുവിന്റെ കഴുത്തറുത്ത ശേഷം ആത്മഹത്യ ചെയ്തത്. 75 വയസായിരുന്നു. കിടപ്പുരോഗിയായ ബിന്ദുവിനെ ഗുരുതരാവസ്ഥയില്‍ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. 
 
ഇന്നുരാവിലെയാണ് സംഭവം പുറത്തറിയുന്നത്. മണ്ണെണ്ണ ദേഹത്തൊഴിച്ച് ലീല തീകൊളുത്തുകയായിരുന്നു. സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരും എത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ലീലയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകും. ഇരുവരുടെയും ഭര്‍ത്താക്കന്മാര്‍ നേരത്തേ മരണപ്പെട്ടിരുന്നു. ലീലയുടെ മകന്‍ മാസങ്ങള്‍ക്ക് മുന്‍പ് അപകടത്തില്‍ മരണപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍