വേളാങ്കണ്ണിയിലേക്ക് പോയ കാർ അപകടത്തിൽപ്പെട്ടു : നാലു മലയാളികൾക്ക് ദാരുണാന്ത്യം

എ കെ ജെ അയ്യർ

ഞായര്‍, 4 മെയ് 2025 (12:52 IST)
ചെന്നൈ: വേളാങ്കണ്ണിക്ക് പോയ കാര്‍ അപകടത്തില്‍ പെട്ട് നാലു മലയാളികള്‍ മരിച്ചു.വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടനത്തിന് പോയ തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവാരൂരിനു സമീപം തിരുതുറൈ പൂണ്ടി യിലെ കരുപ്പന്‍ ചേരിയിലായിരുന്നു അപകടം.
 
ഞായറാഴ്ച രാവിലെയാണ് സംഭവം. തിരുവനന്തപുരം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഒമ്നി വാനും ബസും കൂട്ടിയിടിക്കുകയായിരുന്നു. വേളാങ്കണ്ണിയില്‍ നിന്ന് രാമനാഥപുരത്തേക്ക് വരികയായിരുന്ന തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസുമായി നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.ഏഴുപേരാണ് ഒമ്നി വാനില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാലുപേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.മൂന്ന് പേരെ ഗുരുതര പരിക്കുകളോടെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടത്തില്‍ ഒമ്നി വാന്‍ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍