വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധയുണ്ടായ സംഭവത്തില്‍ വിശദീകരണവുമായി എസ്എടി സൂപ്രണ്ട് ഡോക്ടര്‍ ബിന്ദു. നായയുടെ കടി ഏല്‍ക്കുന്നത് ഞരമ്പിലാണെങ്കില്‍ വാക്‌സിന്‍ എത്രത്തോളം ഫലപ്രദമാകുമെന്നത് സംശയമാണെന്ന് എസ്എടി സൂപ്രണ്ട് പറഞ്ഞു. നായയുടെ കടി ഞരമ്പിലാണ് ഏല്‍ക്കുന്നതെങ്കില്‍ സ്ഥിതി ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ആ സമയം വാക്‌സിന്‍ എത്രത്തോളം ഫലിക്കുമെന്ന് സംശയമാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നും ഇപ്പോള്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ കുട്ടിക്ക് ബോധം ഉണ്ടായിരുന്നെന്നും ഇപ്പോള്‍ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയെന്നും സൂപ്രണ്ട് പറഞ്ഞു.
വാക്‌സിന്‍ ഫലപ്രദമല്ല എന്ന് പറയരുതെന്നും, നായ കടിച്ചതിന്റെ തീവ്രത അനുസരിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ന്നു. കൊല്ലം വിളക്കുടിയിലെ സ്വദേശിയായ ഏഴുവയസുകാരിക്കാണ് പേവിഷബാധയേറ്റത്. ഏപ്രില്‍ എട്ടാം തീയതിയാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. കുട്ടിയെ ഉടന്‍ തന്നെ വിളക്കുടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച് പേ വിഷബാധയ്ക്കുള്ള വാക്‌സിന്‍ ആദ്യഡോസ് നല്‍കി. കൂടാതെ ആന്റിസെറവും എടുത്തു.
എന്നാല്‍ അവസാന ഡോസിന് മുമ്പ് കുട്ടിക്ക് പനി തുടങ്ങുകയായിരുന്നു. ഇതിനുപിന്നാലെ കുട്ടിയെ കൊണ്ട് രക്ഷിതാക്കള്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തുകയായിരുന്നു. ആരോഗ്യസ്ഥിതി അവിടെ വച്ച് മോശമായി. തുടര്‍ന്ന് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയില്‍ ഒരു പിഴവും വരുത്താതിരുന്നിട്ടും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് ആശങ്കയിലാണ് കുട്ടിയുടെ ബന്ധുക്കള്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് മലപ്പുറത്ത് അഞ്ചര വയസ്സുകാരി മരണപ്പെട്ടത്.