ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം

സിആര്‍ രവിചന്ദ്രന്‍

ശനി, 3 മെയ് 2025 (12:30 IST)
AM basheer
ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിക്ക് സ്ഥലംമാറ്റം. ജഡ്ജി എഎം ബഷീറിനാണ് സ്ഥലംമാറ്റം. നെയ്യാറ്റിന്‍കര അഡിഷണല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് ആലപ്പുഴ എംഎസിടി കോടതിയിലേക്കാണ് സ്ഥലം മാറ്റം. നെയ്യാറ്റിന്‍കര അഡിഷണല്‍ സെഷന്‍സ് ജഡ്ജിയായിരിക്കെ രണ്ടു കൊലക്കേസുകളിലായി നാലുപേര്‍ക്ക് ഇദ്ദേഹം വധശിക്ഷ വിധിച്ചിരുന്നു.
 
എട്ടു മാസത്തിനിടെ നാല് കുറ്റവാളികള്‍ക്കാണ് വധശിക്ഷ വിധിച്ചത്. 2024 മെയില്‍ വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസിലാണ് എഎം ബഷീര്‍ നേരത്തെ വധശിക്ഷ വിധിച്ചത്. ഒരു സ്ത്രീയും മകനും അടക്കം മൂന്നു പേര്‍ക്കാണ് അന്ന് വധശിക്ഷ വിധിച്ചത്. ഇതോടെ കേരളത്തില്‍ വധശിക്ഷ കാത്തു കഴിയുന്ന രണ്ട് സ്ത്രീകള്‍ക്കും ശിക്ഷ വിധിച്ചത് ഒരു ജഡ്ജി ആണെന്ന് പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.
 
ജഡ്ജി എന്നതിലുപരി സാഹിത്യകാരന്‍ കൂടിയാണ് എഎം ബഷീര്‍. നോവലുകളും ചെറുകഥാസമാഹാരങ്ങളും ഇദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍