ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്ന്‌നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ 5 പോലീസുകാരുടെ ഫോണുകള്‍ പരിശോധിക്കും. ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ഥലത്തെത്തിയ പോലീസുകാരുടെ ഫോണുകളാണ് പരിശോധിക്കുന്നത്. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതിയാണ് ഇക്കാര്യം പരിശോധിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥരുടെ ഫോണുകളാണ് പരിശോധിക്കുന്നത്. പോലീസുകാരെ വിളിച്ചുവരുത്തി കമ്മീഷണര്‍ വിവരങ്ങള്‍ തേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഫോണ്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് തന്നെയാണ് മൂന്നാം സമിതി രൂപീകരിച്ചത്. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ തീപിടുത്തം അണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങളാണ് കണക്കില്‍ പെടാത്ത കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യം ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു.