ഒരു തലയിണ ചോദിച്ചിട്ട് പോലും തന്നില്ല, സംശയം തോന്നിയത് കൊണ്ട് ജയിലിലെ ഉച്ചഭക്ഷണം കഴിച്ചില്ല: പിവി അന്‍വര്‍

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 7 ജനുവരി 2025 (11:19 IST)
ഒരു തലയിണ ചോദിച്ചിട്ട് പോലും തന്നില്ലെന്നും സംശയം തോന്നിയത് കൊണ്ട് ജയിലിലെ ഉച്ചഭക്ഷണം കഴിച്ചില്ലെന്നും പി വി അന്‍വര്‍. വ്യക്തിപരമായി സംശയം തോന്നിയത് കൊണ്ടാണ് ഉച്ചഭക്ഷണം കഴിക്കാത്തത്. പലര്‍ക്കും വിഷം കൊടുത്തും കത്തിയെടുത്ത് കുത്തിയുമൊക്കെ കൊന്ന് പരിചയമുള്ളവര്‍ ആണല്ലോ, ചിലപ്പോള്‍ എന്റെ തോന്നലാവാം. എന്നാല്‍ സ്വാഭാവികമായി എനിക്ക് സംശയം തോന്നിയെന്നും അതുകൊണ്ടാണ് ഉച്ചഭക്ഷണം കഴിക്കാത്തതെന്നും അന്‍വര്‍ പറഞ്ഞു.
 
കൂടാതെ കഴിക്കാന്‍ പറ്റുന്ന ഭക്ഷണമായിരുന്നില്ല തനിക്ക് തന്നതെന്നും എംഎല്‍എ എന്ന നിലയില്‍ തനിക്ക് ലഭിക്കേണ്ട പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്നതില്‍ നിന്ന് ഒരു കട്ടില്‍ മാത്രമാണ് അധികമായി ലഭിച്ചത്. ഒരു തലയിണ ചോദിച്ചിട്ട് തന്നില്ലെന്നും ജയിലില്‍ എല്ലാം മോശമാണെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ മോചിതനായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിവി അന്‍വര്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍