ബസ് യാത്രക്കിടെ യുവതിക്കു നേരെ ലൈംഗികാതിക്രമം യുവാവ് പിടിയിൽ

എ കെ ജെ അയ്യർ

ഞായര്‍, 4 മെയ് 2025 (14:39 IST)
തൃശൂര്‍ : ബസ് യാത്രയ്ക്കിടെ യുവതിക്കു നേരെ ലൈംഗികാതിക്രമ നടത്തിയെന്ന പരാതിയില്‍ യുവാവ് പോലീസ് പിടിയിലായി. സംഭവത്തില്‍ പ്രതിയായ മാള പള്ളിപ്പുറം തേമാലി പറമ്പില്‍ അനീഷിനെ വടക്കേക്കാട് പോലീസാണ് അറസ്റ്റ് ചെയ്തത്.
 
കഴിഞ്ഞ ദിവസം കുന്നംകുളം  - വെളിയങ്കോട് റൂട്ടില്‍ ഓടുന്ന സ്വകാര്യബസില്‍ വച്ചായിരുന്നു ലൈംഗികാതിക്രമം നടന്നത്. വെളിയങ്കോട് സ്വദേശിയായ യുവതി ഇരുന്ന സീറ്റിനു പിന്നിലെ സീറ്റിലിരുന്ന അനീഷ് യുവതിയെ തുടര്‍ച്ചയായി ശല്യം ചെയ്തതോടെ യുവതി പ്രതികരിച്ചു.
 
ഇതോടെ ബസില്‍ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അനീഷിനെ സഹയാത്രികള്‍ പിടിച്ചു വച്ചു പോലീസിനെ അറിയിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍