സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ച് പണം തട്ടിയ വിരുതൻ പിടിയിൽ

എ കെ ജെ അയ്യർ

ഞായര്‍, 6 ഏപ്രില്‍ 2025 (15:12 IST)
കോഴിക്കോട് : സ്ത്രീ എന്ന വ്യാജേന സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് മോര്‍ഫിംഗിലൂടെ ഒരു അവരുടെ വ്യാജ നഗ്‌ന ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കും എന്നു ഭീഷണിപ്പെടുത്തി പണം തട്ടുന്ന വിരുതനെ പോലീസ് പിടികൂടി. മലപ്പുറം ജില്ലയിലെ മാറഞ്ചേരി വെള്ളത്തിങ്കല്‍ സ്വദേശി മുഹമ്മദ് ഫുവാദ് എന്ന 32 കാരനാണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്.
 
കോഴിക്കോട് സ്വദേശിയായ യുവതിയെ മറ്റൊരു യുവതിയുടെ വ്യാജ അക്കൗണ്ടിലൂടെ പരിചയപ്പെട്ട ശേഷം അവരുടെ നഗ്‌ന ചിത്രങ്ങള്‍ അവരുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചു കൊടുത്ത് പണം ആവശ്യപ്പെട്ടു എന്നതായിരുന്നു പരാതി. പ്രതിയില്‍ നിന്ന് നിരവധി സിം കാര്‍ഡുകള്‍ ഫോണുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തു. ഇതില്‍ നിന്ന് പ്രതി നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി പണം തട്ടിയതായി പോലീസ് കണ്ടെത്തി. 
 
ഗള്‍ഫിലെ ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന പ്രതി ഒരു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. ഇയാളുടെ ജീവനോടെയില്ലാത്ത ഉമ്മയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി നിരവധി പെണ്‍കുട്ടികളുമായി ചാറ്റ് ചെയ്തതും കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പം വീഡിയോ കോള്‍ വഴി സ്ത്രീകളമായി ബന്ധപ്പെട്ടുമ്പോള്‍ സ്വയം നഗ്‌നതാ പ്രദര്‍ശനം നടത്തി സ്‌ക്രീന്‍ ഷോട്ട് എടുത്ത് അവരെ ഭീഷണിപ്പെടുത്തിയ പണം തട്ടിയതായും  പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍