നഴ്സിങ് അഡ്മിഷൻ്റെ പേരിൽ ലക്ഷങ്ങൾ നട്ടിയ യുവതി അറസ്റ്റിൽ

എ കെ ജെ അയ്യർ

ഞായര്‍, 20 ഏപ്രില്‍ 2025 (12:11 IST)
തിരുവനന്തപുരം : നഴ്‌സിംഗ് കോളേജില്‍ അഡ്മിഷന്‍ നല്‍കാമെന്ന വ്യാജേന 10 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റില്‍. വെങ്ങാനൂര്‍ സ്വദേശി ബീനയാണ് അറസ്റ്റിലായത്.
 
ആറ്റിങ്ങല്‍ കല്ലമ്പലം കരവാരം സ്വദേശിനിയില്‍ നിന്നും 5,10,000 രൂപയും, വര്‍ക്കല ചെമ്മരുതി സ്വദേശിനിയില്‍ നിന്നും 5,10,000 രൂപയുമായി ആകെ 10,20,000 രൂപയാണ് യുവതി തട്ടിയെടുത്തത്. കല്ലമ്പലം പോലീസിന് ലഭിച്ച രണ്ട് പരാതികളിന്‍ മേലാണ് ഇപ്പോള്‍ നടപടി ഉണ്ടായത്. സമാന രീതിയില്‍ കൂടുതല്‍ തട്ടിപ്പുകള്‍ യുവതി നടത്തിയിട്ടുണ്ടോ എന്ന് കല്ലമ്പലം പോലീസ് അന്വേഷിച്ചുവരികയാണ്. 
 
കേസില്‍ അറസ്റ്റ് ചെയ്ത പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ അറിയിട്ടില്ല.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍