പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ കാര്‍ഷിക ഭൂമിയുടെ 80 ശതമാനത്തിനും വെള്ളം ഉറപ്പാക്കുന്ന സിന്ധുനദീജല കരാര്‍ ഇന്ത്യ താത്കാലികമായി മരവിച്ചിരുന്നു. ഇതോടെയാണ് സിന്ധുനദി വഴിതിരിച്ചുവിടുന്ന തരത്തിലുള്ള പ്രവര്‍ത്തിയെ അക്രമണമായി കണക്കാക്കുമെന്ന് പാക് മന്ത്രി ആവര്‍ത്തിച്ചത്. അതേസമയം ഇത്തരം പൊള്ളയായ ഭീഷണികള്‍ പാകിസ്ഥാനികള്‍ക്കിടയില്‍ ഉണ്ടായ ഭയമാണ് കാണിക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. പാകിസ്ഥാന്‍ പ്രതുരോധമന്ത്രി പരിഭ്രാന്തനാണെന്നും പാകിസ്ഥാന് ഉറക്കം നഷ്ടപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.