India vs Pakistan: ജമ്മു കശ്മീര്‍ (Jammu Kashmir) അതിര്‍ത്തികളില്‍ പ്രകോപനം തുടര്‍ന്ന് പാക്കിസ്ഥാന്‍ (Pakistan). കുപ്വാര, ബാരാമുള്ള, നൗരേഷ്, സുന്ദര്‍ബനി, അഖ്‌നൂര്‍ മേഖലകളിലെ നിയന്ത്രണരേഖകളില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിയുതിര്‍ത്തു. ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും (India vs Pakistan) സൈനിക വിഭാഗം തലവന്‍മാര്‍ തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് നിയന്ത്രണരേഖയിലെ വെടിവയ്പ് തുടരുന്നത്.