വസ്ത്രം മടക്കി വച്ചില്ല; കൊല്ലത്ത് പത്തുവയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 17 ജൂണ്‍ 2024 (21:40 IST)
വസ്ത്രം മടക്കി വച്ചില്ലെന്നകാരണത്താല്‍ കൊല്ലത്ത് പത്തുവയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് പിതാവ്. സംഭവത്തില്‍ കേരളപുരം സ്വദേശി ഷിബുവിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം.
 
സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ മാതാവ് വീട്ടില്‍ ഉണ്ടായിരുന്നില്ല. പ്രതിയായ ഷിബു സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനുശേഷം കുട്ടിയോട് പ്രതി വസ്ത്രം മടക്കാന്‍ ആവശ്യപ്പെടുകയും ഇത് ചെയ്യാന്‍ വൈകിയപ്പോള്‍ മര്‍ദ്ദിക്കുകയുമായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍