M S Dhoni: ധോനി ഔട്ടാകുന്നത് വരെയും പേടിയുണ്ടായിരുന്നു: ഫാഫ് ഡുപ്ലെസിസ്

അഭിറാം മനോഹർ
ഞായര്‍, 19 മെയ് 2024 (11:17 IST)
ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ ആശ്വാസമായത് ധോനിയുടെ വിക്കറ്റ് വീണപ്പോഴാണെന്ന് ആര്‍സിബി ക്യാപ്റ്റനായ ഫാഫ് ഡുപ്ലെസിസ്. ധോനി ഔട്ടാകുന്നത് വരെയും ടീമിന് ഭയമുണ്ടായിരുന്നതായി ഫാഫ് പറഞ്ഞു. ധോനി ഇത്തരം സാഹചര്യങ്ങളില്‍ പലപ്പോഴും ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. ഇന്ന് പോലും 13 പന്തില്‍ 25 റണ്‍സ് നേടിയാണ് ധോനി മടങ്ങിയത്. ഡുപ്ലെസിസ് പറയുന്നു.
 
ഞങ്ങള്‍ 175 റണ്‍സ് ആണ് പ്രതിരോധിക്കുന്നത് എന്ന മനോഭാവത്തോടെയാണ് ബൗള്‍ ചെയ്തത്. എന്നിട്ടും അവര്‍ പ്ലേ ഓഫ് യോഗ്യതയ്ക്ക് അടുത്ത് വരെയെത്തി. ഒരു ഘട്ടത്തില്‍ ധോനി ക്രീസിലുള്ളപ്പോള്‍ ഞാന്‍ ഭയന്നു. ധോനി പലപ്പോഴായി ഈ സാഹചര്യം കൈകാര്യം ചെയ്തിട്ടുണ്ട്. പല മത്സരങ്ങളിലും ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. ധോനിക്കെതിരെ യാഷ് ദയാല്‍ മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും പ്ലെയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം അവന്‍ അര്‍ഹിക്കുന്നുണ്ടെന്നും ഡുപ്ലെസിസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article