Prithvi Shaw: സയദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനവുമായി പൃഥ്വി ഷാ. ക്വാര്‍ട്ടര്‍ ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരെയാണ് മുംബൈ താരമായ പൃഥ്വി ഷാ വെടിക്കെട്ട് ബാറ്റിങ് നടത്തിയത്. മുംബൈയ്ക്കായി ഓപ്പണ്‍ ചെയ്ത പൃഥ്വി ഷാ 26 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 49 റണ്‍സ് നേടി. 188.46 സ്‌ട്രൈക് റേറ്റിലാണ് പൃഥ്വി ഷായുടെ ഇന്നിങ്‌സ്.