കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിന്റെ പ്രധാനതാരങ്ങളിലൊരാളാണ് വിന്‍ഡീസ് സ്പിന്നറായ സുനില്‍ നരെയ്ന്‍. സ്‌പെഷ്യലിസ്റ്റ് സ്പിന്നറാണെങ്കിലും കൊല്‍ക്കത്തയ്ക്കായി ഓപ്പണര്‍ റോളില്‍ താരം പല സീസണുകളിലും തിളങ്ങിയിരുന്നു. കൊല്‍ക്കത്ത ഐപിഎല്‍ ജേതാക്കളായ കഴിഞ്ഞ സീസണില്‍ ടീമിന്റെ ഓപ്പണിംഗ് റോളില്‍ താരം തിളങ്ങിയിരുന്നു.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 180 സ്‌ട്രൈക്ക് റേറ്റില്‍ 488 റണ്‍സാണ് സുനില്‍ നരെയ്ന്‍ നേടിയത്. എന്നാല്‍ ഇത്തവണ തന്റെ ബാറ്റിംഗ് പൊസിഷന്‍ ടീമിന്റെ ആവശ്യകത ആശ്രയിച്ചിരിക്കുമെന്ന് നരെയ്ന്‍ പറയുന്നു. എവിടെ ബാറ്റ് ചെയ്യണം എന്നത് ടീമിന്റെ ആവശ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഓപ്പണ്‍ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ടീം ആവശ്യപ്പെടുന്നത് പോലെ പ്രവര്‍ത്തിക്കും.2025 സീസണില്‍ ക്വിന്റണ്‍ ഡികോക്കാണ് കെകെആറിന്റെ ഓപ്പണര്‍. സുനില്‍ നരെയ്ന്‍ കൂടി ഓപ്പണിംഗ് റോളിലെത്തുകയാണെങ്കില്‍ അത് കെകെആറിനെ പവര്‍പ്ലേയില്‍ കൂടുതല്‍ അപകടകാരികളാക്കും.