പരിക്ക്, ഐപിഎല്ലിൽ നിന്നും ഉമ്രാൻ മാലിക് പുറത്ത്, പകരം പേസറെ സൈൻ ചെയ്ത് കെകെആർ

അഭിറാം മനോഹർ

തിങ്കള്‍, 17 മാര്‍ച്ച് 2025 (13:31 IST)
ഐപിഎല്‍ 2025ന് മുന്നോടിയായി പരിക്കേറ്റ ഉമ്രാന്‍ മാലിക്കിന് പകരം പേസറെ ടീമില്‍ ഉള്‍പ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. താരലേലത്തില്‍ അണ്‍സോള്‍ഡായ ഇടം കയ്യന്‍ പേസര്‍ ചേതന്‍ സക്കറിയയെയാണ് കൊല്‍ക്കത്ത ടീമിലെത്തിച്ചത്. താരലേലത്തില്‍ വിറ്റുപോകാതിരുന്ന താരത്തെ 75 ലക്ഷം രൂപയ്ക്കാണ് ടീം സ്വന്തമാക്കിയത്.
 
 27കാരനായ സക്കറിയ കഴിഞ്ഞ സീസണില്‍ ഐപിഎല്‍ കിരീടം സ്വന്തമാക്കിയ കൊല്‍ക്കത്ത ടീമില്‍ ഭാഗമായിരുന്നെങ്കിലും ഒരു മത്സരത്തിലും പ്ലേയിങ്ങ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ച് ശ്രദ്ധ നേടിയ താരം ഡല്‍ഹി ക്യാപ്പിറ്റല്‍സിനായും കളിച്ചിട്ടുണ്ട്. 19 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 20 വിക്കറ്റുകളാണ് താരത്തിന്റെ പേരിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍