ഐപിഎല്ലില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടം. റിഷഭ് പന്ത് നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അക്‌സര്‍ പട്ടേല്‍ നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. മുന്‍ സീസണില്‍ ലഖ്‌നൗ ക്യാപ്റ്റനായിരുന്ന രാഹുല്‍ ഇത്തവണ ഡല്‍ഹിക്കു വേണ്ടിയാണ് കളിക്കുന്നത്. ഇപ്പോള്‍ ലഖ്‌നൗ നായകനായിരിക്കുന്ന റിഷഭ് പന്ത് ആകട്ടെ നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായിരുന്നു.
ഒരു തരത്തില്‍ പറഞ്ഞാല്‍ കളി രാഹുലും പന്തും തമ്മിലാണ്. ചില അഭിപ്രായ ഭിന്നതകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് പന്ത് ഡല്‍ഹി വിട്ടത്. രാഹുലും ലഖ്‌നൗവും തമ്മില്‍ സ്വരചേര്‍ച്ച ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ലഖ്‌നൗവിനെ തോല്‍പ്പിക്കേണ്ടത് രാഹുലിന്റെയും ഡല്‍ഹിയെ തോല്‍പ്പിക്കേണ്ടത് പന്തിന്റെയും വ്യക്തിപരമായ വാശി കൂടിയായിരിക്കും.
ലഖ്‌നൗ സാധ്യത ഇലവന്‍: അര്‍ഷിന്‍ കുല്‍ക്കര്‍ണി, മിച്ചല്‍ മാര്‍ഷ്, നിക്കോളാസ് പൂറാന്‍, റിഷഭ് പന്ത്, ആയുഷ് ബദോനി, ഡേവിഡ് മില്ലര്‍, അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, ആകാശ് ദീപ്, രവി ബിഷ്‌ണോയ്, ഷമര്‍ ജോസഫ്