Rajasthan Royals Playoff: ബാക്കിയുള്ളത് 3 കളികൾ, മൂന്നിലും ജയിച്ചാലും രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല

Webdunia
തിങ്കള്‍, 8 മെയ് 2023 (11:22 IST)
ഐപിഎല്ലിൽ തുടർച്ചയായ മൂന്നാം മത്സരത്തിലും പരാജയപ്പെട്ടതോടെ രാജസ്ഥാൻ റോയൽസിൻ്റെ പ്ലേ ഓഫ് പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. നിർണായകമായ ഹൈദരാബാദിനെതിരായ മത്സരത്തിൽ വിജയിക്കാമായിരുന്ന മത്സരമാണ് അവസാന നിമിഷം രാജസ്ഥാൻ കൈവിട്ടത്. സീസണിൽ ഇത് മൂന്നാം തവണയാണ് വിജയം ഉറപ്പിച്ച ഇടത്തിൽ നിന്നും രാജസ്ഥാൻ തോൽവി വഴങ്ങുന്നത്.
 
സീസണിൽ ഇനി കൊൽക്കത്ത, ബാംഗ്ലൂർ,പഞ്ചാബ് എന്നിവരുമായാണ് രാജസ്ഥാൻ്റെ അടുത്ത മത്സരങ്ങൾ. മൂന്ന് മത്സരത്തിലും വിജയിച്ചെങ്കിൽ മാത്രമെ പ്ലേ ഓഫ് പ്രതീക്ഷകൾ രാജസ്ഥാന് നിലനിർത്താൻ സാധിക്കുകയുള്ളു. എന്നാൽ മൂന്നിലും വിജയിച്ചാലും മറ്റ് ടീമുകളുടെ പ്രകടനം കൂടി ആശ്രയിച്ചാകും രാജസ്ഥാൻ്റെ പ്ലേ ഓഫ് സാധ്യതകൾ. ബാംഗ്ലൂർ,മുംബൈ,പഞ്ചാബ് ടീമുകൾക്കും രാജസ്ഥാനൊപ്പം 10 പോയൻ്റാണുള്ളത്. കൊൽക്കത്തയ്ക്കും ഹൈദരാബാദിനും ഡൽഹിക്കും 8 പോയൻ്റാണുള്ളത്. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിക്കാനായാൽ ഇവർക്കും പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താം.
 
അതിനാൽ തന്നെ ഇക്കുറി പ്ലേ ഓഫ് ലൈനപ്പാകാൻ ഐപിഎല്ലിലെ അവസാന റൗണ്ട് വരെ കാത്തിരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. നാളെ നടക്കുന്ന മുംബൈ ഇന്ത്യൻസ്, ആർസിബി മത്സരത്തിൽ ആര് വിജയിച്ചാലും അവർ രാജസ്ഥാനെ മറികടന്ന് മുന്നിലെത്തും. പഞ്ചാബ്,കൊൽക്കത്ത മത്സരത്തിൽ വിജയിച്ചാൽ പഞ്ചാബിനും രാജസ്ഥാനെ മറികടക്കം. അവസാന 3 മത്സരങ്ങളിലേറ്റ പരാജയമാണ് രാജസ്ഥാനെ പ്രതിസന്ധിയിലാക്കിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article