നേരിട്ടത് വെറും 7 പന്തുകൾ, മാൻ ഓഫ് ദ മാച്ച് അടിച്ചെടുത്ത് ഗ്ലെൻ ഫിലിപ്സ്

തിങ്കള്‍, 8 മെയ് 2023 (11:00 IST)
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ വമ്പൻ വിജയം നേടി സൺറൈസേഴ്സ് ഹൈദരാബാദ്. മത്സരത്തിൽ വെറും 7 പന്തുകൾ കൊണ്ട് മത്സരം ഹൈദരാബാദിൻ്റെ വരുതിയിലാക്കിയ ഗ്ലെൻ ഫിലിപ്പ്സാണ് മത്സരത്തിലെ മാൻ ഓഫ് ദ മാച്ച്. യൂസ്വേന്ദ്ര ചഹാൽ പിടിമുറുക്കിയ ഘട്ടത്തിൽ ഫിലിപ്സ് ക്രീസിലെത്തുമ്പോൾ സൺറൈസേഴ്സ് 174 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിലായിരുന്നു.
 
2 ഓവറിൽ 41 റൺസ് വിജയിക്കാൻ ആവശ്യമാണ് എന്ന ഘട്ടത്തിൽ കുൽദീപ് യാദവ് എറിഞ്ഞ ഓവറിൽ 3 സിക്സുകൾ പായിച്ച ശേഷം ഒരു ബൗണ്ടറി കൂടി ഫിലിപ്സ് നേടിയെങ്കിലും അഞ്ചാം പന്തിൽ താരം പുറത്താകുകയായിരുന്നു. 7 പന്തിൽ 25 റൺസാണ് താരം നേടിയത്. മത്സരത്തിൽ അവസാന ഓവറിൽ 17 റൺസായിരുന്നു പിന്നീട് ഹൈദരാബാദിന് വേണ്ടി വന്നത്. സന്ദീപ് ശർമ എറിഞ്ഞ അവസാന പന്ത് നോ ബോൾ കൂടി ആയതോടെ മത്സരത്തിൽ ഹൈദരാബാദ് വിജയിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍