തോൽവി ഇരന്ന് വാങ്ങി രാജസ്ഥാൻ, സഞ്ജു നടത്തിയത് അബദ്ധങ്ങളുടെ ഘോഷയാത്ര, ദയനീയമായ ക്യാപ്റ്റൻസിയെന്ന് ആരാധകർ

തിങ്കള്‍, 8 മെയ് 2023 (10:07 IST)
ഐപിഎല്ലിൽ അവസാനസ്ഥാനക്കാരായിരുന്ന ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ രാജസ്ഥാന് ഞെട്ടിക്കുന്ന തോൽവി.മത്സരത്തിൽ ബാറ്റിംഗ് നിരയുടെ കരുത്തിൽ വലിയ സ്കോർ നേടാനായെങ്കിലും മത്സരത്തിലെ നിർണായകമായ നിമിഷങ്ങളിൽ നായകനെന്ന നിലയിൽ സഞ്ജു എടുത്ത എല്ലാ തീരുമാനങ്ങളും അബദ്ധങ്ങളാകുന്നതായിരുന്നു ഇന്നലെ കാണാൻ കഴിഞ്ഞത്. മത്സരത്തിൽ അവസാന 2 ഓവറിൽ 41 റൺസ് വേണമെന്ന ഘട്ടത്തിൽ ടീമിലെ യുവതാരം കുൽദീപ് യാദവിനെ ഗ്ലെൻ ഫിലിപ്സ് എന്ന വമ്പനടിക്കാരന് മുന്നിലിട്ട് ബലി നൽകുന്ന തരത്തിലുള്ള മോശം തീരുമാനങ്ങളാൽ സമ്പന്നമായിരുന്നു ഇന്നലത്തെ മത്സരം.
 
കഴിഞ്ഞ സീസണിൽ രാജസ്ഥാൻ്റെ പ്രധാന ബൗളർമാരിൽ ഒരാളായ ഒബെദ് മക്കോയിയെ പതിനേഴാം ഓവറിലാണ് സഞ്ജു ഇമ്പാക്ട് പ്ലെയറായി കളത്തിലിറക്കിയത്. ആദ്യ ഓവർ മുതൽ അവസരം നൽകേണ്ട മക്കോയി ആദ്യ ഓവർ എറിയുന്നത് പതിനേഴാം ഓവറിൽ മാത്രം. ടൂർണമെൻ്റിലെ തന്നെ താരത്തിൻ്റെ ആദ്യ ഓവർ ഡെത്തിൽ അതും മത്സരത്തിൻ്റെ ഏറ്റവും നിർണായക നിമിഷത്തിൽ. എന്നാൽ പരിചയസമ്പന്നനായ താരത്തെ പിന്നീട് ആശ്രയിക്കാതെ ഒന്നോ രണ്ടോ മത്സരങ്ങളുടെ മാത്രം പരിചയമുള്ള കുൽദീപിനെ സഞ്ജു ഫിലിപ്സിന് മുന്നിൽ ഇട്ട് നൽകിയതോടെ രാജസ്ഥാൻ തോൽവി ഇരന്ന് വാങ്ങുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍