അന്താരാഷ്ട്ര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ലീഗുകളിലും ബാറ്റര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഭീഷണിയായിട്ടുള്ള താരമായിരുന്നു അഫ്ഗാന്റെ സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. റണ്‍സ് വിട്ടുകൊടുക്കുന്നതിനുള്ള താരത്തിന്റെ പിശുക്കും വിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള മികവും റാഷിദിനെ പെട്ടെന്ന് തന്നെ ടി20യിലെ ഏറ്റവും അപകടകാരിയായ ബൗളറാക്കി മാറ്റിയിരുന്നു. എന്നാല്‍ സമീപകാലത്തായി പഴയ ആ മികവിലെത്താന്‍ റാഷിദ് ഖാന് സാധിക്കുന്നില്ല. ഇന്നലെ ആര്‍സിബിക്കെതിരെ നടന്ന മത്സരത്തില്‍ നാലോവറില്‍ 54 റണ്‍സാണ് റാഷിദ് ഖാന്‍ വിട്ടുകൊടുത്തത്.