രണ്ട് ഭാര്യമാരും തമ്മിൽ വീട്ടിൽ പൊരിഞ്ഞ അടി; ഒടുവിൽ ഭാര്യമാരിൽ ഒരാൾക്ക് തടവുശിക്ഷ, ഭർത്താവും കുടുങ്ങും !

Webdunia
ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (19:40 IST)
ദുബായ്: രണ്ട് ഭാര്യമാരേയും ഒരേ വില്ലയിൽ താമസിപ്പിച്ചതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് ഭർത്താവ്, കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുള്ള വഴക്ക് ചെന്നത്തിയത് കോടതിയിലായിരുന്നു. ഒടുവിൽ ഭര്യമാരിൽ ഒരാൾക്ക് കോടതി ജയിൽ ശിക്ഷയും വിധിച്ചു. ശാരീരിക അതിക്രമം, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്കാണ് 75കരന്റെ 25കാരിയായ ഭാര്യക്ക് കോടതി മൂന്നുമാസം തടവ് ശിക്ഷ വിധിച്ചത്.
 
കോംറോസ് ദ്വീപുകാരനായ ബിസിനസുകാരനാണ് ഇറാൻ സ്വദേശികളായ രണ്ട് ഭര്യമാരുമൊപ്പം ഒരു വില്ലയിൽ താമസിച്ചിരുന്നത്. വില്ലയിൽ പ്രത്യേകം ഭാഗങ്ങൾ തിരുച്ചാണ് ഇരു ഭാര്യമാരും താമസിച്ചിരുന്നത് ആദ്യ ഭാര്യക്ക് 35ഉം രണ്ടാം ഭാര്യക്ക് 25മാണ് പ്രായം. മെയ് 11നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സംഭവദിവസം താൻ താമസിക്കുന്ന ഭാഗത്തിരിക്കുമ്പോൾ 25കാരി തന്നെ ഭീഷണിപ്പെടുത്തി എന്നാണ് 35കാരി പരാതി നൽകിയത്.
 
പാർക്കിംഗിൽനിന്നും കാർ മാറ്റിയില്ലെങ്കിൽ തീവക്കും എന്നായിരുന്നു ഭീഷണി എന്ന് ഇവർ പരാതിയിൽ പറയുന്നു. 35കാരിയുടെ വാക്ക് കേട്ട് ഭർത്താവ് തന്നെ അപമാനിക്കുകയും ഉപദ്രവിക്കുകയും ചെയ്തു എന്ന് 25കാരിയും പരാതി നൽകി. ഇതോടെ ഭർത്താവും കേസിൽ കുടുങ്ങി. 25കാരി ഭാർത്താവിനും 35കരിക്കുമെതിരെ നൽകിയ പരാതിയിൽ വിചാരണ തുടരുകയാണ്.   

അനുബന്ധ വാര്‍ത്തകള്‍

Next Article