‘ഒരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല’; റഷ്യയില്‍ നിലപാട് കടുപ്പിച്ച് മോദി

Webdunia
ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (19:35 IST)
കശ്‌മീര്‍ വിഷയം നേരിട്ട് പ്രതിപാദിക്കാതെ, നയം ശക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ടെന്നാണ് ഇന്ത്യയും റഷ്യയും സംയുക്തമായി നിലപാടെടുത്തിരിക്കുന്നത്. അഫ്‌ഗാനിസ്ഥാനില്‍ മികച്ച ഒരു സര്‍ക്കാര്‍ വരാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും റഷ്യയില്‍ വ്ലാഡിമിര്‍ പുടിനൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ മോദി പറഞ്ഞു.

കശ്‌മീര്‍ വിഷയം അന്താരാഷ്‌ട്ര വേദികളില്‍ പാകിസ്ഥാന്‍ ഉന്നയിക്കുന്നത് പതിവായതോടെയാണ് റഷ്യന്‍ സന്ദര്‍ശനത്തിനിടെ മോദി നിലപാട് കടുപ്പിച്ചത്.

വിഷയത്തില്‍ ഇന്ത്യക്ക് അനുകൂലമായ നിലപാടാണ് റഷ്യ സ്വീകരിച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്. കശ്‌മീരില്‍ ഇന്ത്യ കൊണ്ടുവരുന്ന മാറ്റങ്ങളെല്ലാം ഇന്ത്യൻ ഭരണഘടനയുടെ പരിധിയിലുള്ളതാണെന്നാണ് റഷ്യയുടെ നിലപാട്.

ഇന്ത്യയും റഷ്യയും ഒരുമിച്ചു നിൽക്കേണ്ട ആവശ്യം എവിടെയൊക്കെ ഉണ്ടാകുമോ, അവിടെയൊക്കെ ഒരുമിച്ചു പ്രവർത്തിക്കും. പ്രാദേശിക, രാജ്യാന്തര സഹകരണം മാത്രമല്ല, ആർടിക്, അന്റാർട്ടിക്ക തുടങ്ങിയ സ്ഥലങ്ങളിലും ഇരു രാജ്യങ്ങളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നതെന്നും മോദി പറഞ്ഞു.

ഇന്ത്യ - റഷ്യ ബന്ധം പ്രാദേശികവും ആഗോളവുമായ വിഷയങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും മോദി പറഞ്ഞു. വിവിധ വിഷയങ്ങളില്‍ റഷ്യന്‍ സര്‍ക്കാരുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article