ശശി തരൂരിനെതിരായ നിലപാടില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായി കെ മുരളീധരന്‍ എംപി. മോദി സ്തുതി ആരു നടത്തിയാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം തിരുവനനന്തപുരത്ത് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് മോദി വിരുദ്ധ വികാരത്തിലാണെന്നും ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലീഷ് അറിയാമായിരുന്നതുകൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.