ബെയറിറ്റ്സ്: കശ്മീർ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉപയകക്ഷി പ്രശ്നമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനിടയിൽ മറ്റൊരു രാജ്യത്തെ ഉൾപ്പെടുത്താനാകില്ല എന്നും പ്രധാമന്ത്രി പറഞ്ഞു. ജി 7 ഉച്ചകോടിക്കിടെ ഫ്രാൻസിൽ നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രധാമനമന്ത്രിയുടെ പ്രതികരണം.
കശ്മീരിൽ കാര്യങ്ങൾ നിയന്ത്രണ വിധേയമാണ് എന്നാണ് പ്രധാനമന്ത്രിക്ക് തോന്നുന്നത്. കശ്മീർ വിഷയം ഇന്ത്യൻ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തിരുന്നു. പ്രശ്നങ്ങൾ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചർച്ച ചെയ്ത് പരിഹരിക്കും. വ്യാപാരം പ്രതിരോധം തുടങ്ങി വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തി. കഴിഞ്ഞ ദിവസം രാത്രിയിൽ മോദിയുമൊത്താണ് ഭക്ഷണം കഴിച്ചത് എന്നും ഇന്ത്യയെക്കുറിച്ച് ഏറെ പഠിക്കാൻ സാധിച്ചു എന്നും ട്രംപ് വ്യക്തമാക്കി.