ഭർത്താവിന്റെ സാഹോദരനുമായി അവിഹിത ബന്ധം പുലർത്തി എന്ന് പറഞ്ഞ് ആറുപേർ ചേർന്ന് യുവതിയുടെ തല മുണ്ഡനം ചെയ്യുകയായിരുന്നു. പിന്നീട് ഗ്രാമത്തിന് സമീപത്തുള്ള വനത്തിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നു. ഇവിടെനിന്നും ഏറെ പണിപ്പെട്ടാണ് യുവതി സ്വന്തം വീട്ടിൽ എത്തിയത്. യുവതിയുടെ അച്ഛൻ പൊലീസിലിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഉടൻ തന്നെ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.