കണ്ണുകൊണ്ട് നോക്കുന്നിടത്തേക്ക് ഫോക്കസ്, ഓട്ടോഫോക്കസിൽ അമ്പരപ്പിക്കുന്ന ടെക്കനോളജിയുമായി ക്യാനൻ

തിങ്കള്‍, 26 ഓഗസ്റ്റ് 2019 (18:40 IST)
ഓട്ടോ ഫോക്കസിലും ഫോളോ ഫോക്കസിലുമെല്ലാം കൂടുതൽ കൃത്യത ഉറപ്പുവരുത്തുന്നതിനായി പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ഓരോ കമ്പനികളും. പക്ഷികളുടെ കണ്ണുകൾ തിരിച്ചറിഞ്ഞ് ഫോക്കസ് ഉറപ്പിക്കുന്ന സാങ്കേതികവിദ്യ സോണി ക്യാമറകളിലൂടെ എത്തിക്കഴിഞ്ഞു. ഇപ്പോഴിതാ കണ്ണുകൊണ്ട് നോക്കുന്നിടത്ത് ഫോക്കസ് ഉറപ്പിക്കുന്ന സാങ്കേതികവിദ്യ വീണ്ടും വികസിപ്പിക്കുകയാണ് ക്യാനൻ.
 
ഈ സംവിധാനത്തിനായുള്ള പേറ്റന്റുകൾ കമ്പനി നേടിയതായാണ് റിപ്പോർട്ടുകൾ. വ്യുഫൈൻഡറിലൂടെ ഫോട്ടോഗ്രാഫർ നോക്കുന്ന ഇടത്തേക്ക് ഫോക്സ് കേന്ദ്രീകരിക്കുന്ന സാങ്കേതികവിദ്യയാണ് ക്യാനൻ കൊണ്ടുവരുന്നത്. കണ്ണുകൾ കൊണ്ട് നിയന്ത്രിക്കാവുന്ന ഓട്ടോ ഫോക്കസ് സംവിധാനം എന്നാണ് ഈ സാങ്കേതികവിദ്യയെ കുറിച്ച് ക്യാനൻ പറയുന്നത്. മിറർലെസ് ക്യാമറകളിലായിരിക്കും ഈ സംവിധാനം ആദ്യം എത്തുക.
 
ഫോട്ടോഗ്രാഫർ നോക്കുന്നത് ഫ്രെയിമിന്റെ ഏതുഭാഗത്തേക്കാണ് എന്ന് ക്യാമറക്കുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക സെൻസർ ഇൻഫ്രാറെഡ് ലൈറ്റിന്റെ സഹായത്തോടെ കണ്ടെത്തുകയും ആ ഭാഗത്തേക്ക് ഫോക്കസ് ഉറപ്പിക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യയാണ് ഇത്. ക്യാനൻ ഈ സംവിധാനം ആദ്യമായല്ലാ കൊണ്ടുവരുന്നത്. 1992ൽ തന്നെ ഈ സംവിധാനം ക്യാനൻ ക്യാമറകളിൽ ഉണ്ടായിരുന്നു. EOS 5/A2E/EOS 3, EOS Elan II E, EOS Elan 7NE എന്നി ക്യാമറകളിലാണ് ഈ സംവിധനം ഉണ്ടായിരുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍