പരസ്യമായി പാർട്ടി പ്രവർത്തകന്റെ മുഖത്തടിച്ച് സിദ്ധരാമയ്യ, വീഡിയോ

ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (17:14 IST)
പരസ്യമായി പർട്ടി പ്രവർത്തകന്റെ മുഖത്തടിച്ച് കോൺഗ്രസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. ചൊവ്വാഴ്ച മൈസൂർ വിമാനത്താവളത്തിന് പുറത്തായിരുന്നു സംഭവം. മാധ്യമ പ്രവാർത്തകർ ഉൾപ്പടെയുള്ളവരുടെ മുന്നിൽ വച്ചായിരുന്നു സിദ്ധരാമയ്യ പ്രവർത്തകന്റെ മുഖത്തടിച്ചത്.
 
പ്രളയാനന്തര സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മൈസൂരിൽനിന്നും കുടകിലേക്കുള്ള യാത്രയിലായിരുന്നു സിദ്ധരാമയ്യ. വിമാനത്താവളത്തിന് പുറത്ത് എത്തിയപ്പോൾ കൂടെയുണ്ടായിരുന്ന പാർട്ടി പ്രവർത്തകൻ സിദ്ധരാമയ്യക്ക് നേരെ ഫോൺ നീട്ടിയതിൽ ക്ഷുപിതനായി പ്രവർത്തകന്റെ മുഖത്ത് അടിക്കുകയായിരുന്നു.
 
സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നുണ്ട്. ഇതാദ്യമായല്ല സിദ്ധരാമയ്യ പരസ്യമായി ക്ഷുപിതനാകുന്നത്. 2016ൽ സിദ്ധരമയ്യ ബെല്ലാരിയിൽ പൊതുസ്ഥലത്തുവച്ച് ഉദ്യോഗസ്ഥനെ മർദ്ദിച്ചിരുന്നു. 

#WATCH: Congress leader and Karnataka's former Chief Minister Siddaramaiah slaps his aide outside Mysuru Airport. pic.twitter.com/hhC0t5vm8Q

— ANI (@ANI) September 4, 2019

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍