ആപ്പിൽ ഓർഡർ ചെയ്താൽ ഇനി മിൽമ ഉത്പന്നങ്ങൾ വീട്ടിലെത്തും !

ബുധന്‍, 4 സെപ്‌റ്റംബര്‍ 2019 (18:46 IST)
മൊബൈൽ ആപ്പു വഴി ഓർഡർ ചെയ്താൽ മിൽമ ഉത്പന്നങ്ങൾ വീട്ടിലെത്തിച്ച് നൽകാൻ മിൽമ. നിലവിൽ തിരുവനതപുരത്ത് പ്രവർത്തിക്കുന്ന സംവിധാനത്തെ കൊച്ചി നഗരത്തിലേക്ക്‌കൂടി വ്യാപിപ്പിക്കുകയാണ് മിൽമ. എഎം നീഡ്സ് എന്ന മൊബൈൽ അപ്ലിക്കേഷനിലൂടെയാണ് മിൽമ ഹോം ഡെലിവറി സാധ്യമാക്കുന്നത്. 
 
മിൽമയുടെ എഎം നീഡ്സ് എന്ന ആപ്പ് പ്ലേ സ്റ്റോറിൽനിന്നും ഡൗൺലോഡ് ചെയ്യാനാകും. ആപ്പിൽ പിൻ കോഡ് ഉപയോഗിച്ച് ഉത്പന്നങ്ങൾ ഡെലിവറി ചെയ്യേണ്ട അഡ്രസ് നൽകാം, തുടർന്ന് ആവശ്യമായ ഉത്പന്നങ്ങൾ തിരഞ്ഞെടുത്ത് ഓർഡർ പ്ലേസ് ചെയ്താൽ ഉത്പന്നങ്ങൾ വീട്ടിലെത്തിച്ച് നൽകും. രാവിലെ അഞ്ച് മണിക്കും രാത്രി എട്ടുമണിക്കും ഇടയിലാണ് ഉത്പന്നങ്ങൾ മിൽമ വീട്ടിൽ എത്തിച്ചു നൽകുക. 
 
ഒന്നോ രണ്ടോ ദിവസത്തേക്കുള്ള ഉത്പന്നങ്ങൾ ഒരുമിച്ച് ഓഡർ ചെയ്യാനും ആപ്പ് വഴി സധിക്കും. ഹോം ഡെലിവറിക്ക് പ്രത്യേക ചർജുകൾ ഈടാക്കുന്നില്ല എന്നതാണ് പ്രത്യേക. മിൽമയുടെ ഹോം ഡെലിവറി സംവിധാനം തിരുവനന്തപുരത്ത് വലിയ വിജയമായി മാറിയിരുന്നു. ഇതോടെയാണ് പദ്ധതി കൊച്ചിയിലേക്കും വ്യാപിപ്പിക്കാൻ മിൽമ തീരുമാനിച്ചത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍