ഇരട്ട ഗോളുമായി മെസി; ചാംപ്യന്‍സ് ലീഗില്‍ പി.എസ്.ജി.ക്ക് ജയം

Webdunia
ബുധന്‍, 20 ഒക്‌ടോബര്‍ 2021 (08:06 IST)
ചാംപ്യന്‍സ് ലീഗില്‍ ലിയോണല്‍ മെസിയുടെ ഇരട്ട ഗോള്‍ ബലത്തില്‍ പി.എസ്.ജി.ക്ക് ജയം. ആര്‍ബി ലെപ്‌സിഗ് ക്ലബിനെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പി.എസ്.ജി.ക്ക് തോല്‍പ്പിച്ചു. 2-1 എന്ന നിലയില്‍ പിന്നിട്ടു നിന്ന ശേഷമാണ് പി.എസ്.ജി രണ്ട് ഗോളുകള്‍ കൂടി തിരിച്ചടിച്ചത്. ഒന്‍പതാം മിനിറ്റില്‍ എംബാപ്പെയുടെ ഗോളിലൂടെ പി.എസ്.ജി. ലീഡ് സ്വന്തമാക്കി. എന്നാല്‍, 28-ാം മിനിറ്റില്‍ ആന്ദ്രെ സില്‍വയിലൂടെ ലെപ്‌സിഗ് തിരിച്ചടിച്ചു. 57-ാം മിനിറ്റില്‍ നോര്‍ഡിയിലൂടെ ലെപ്‌സിഗ് രണ്ടാം ഗോള്‍ നേടി. പിന്നീട് രണ്ടാം പകുതിയിലാണ് പി.എസ്.ജിക്കായി മെസി രണ്ട് ഗോളുകള്‍ നേടിയത്. 67, 74 മിനിറ്റുകളിലായിരുന്നു മെസിയുടെ ഇരട്ടഗോള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article