എവേ ടെസ്റ്റുകളിൽ വെറും സാധാരണ ബാറ്റർ, സേന രാജ്യങ്ങളിൽ പോയാൽ മുട്ടിടിക്കും, ടെസ്റ്റിൽ ഗിൽ വെറുതെ ഒരു പ്ലെയർ

അഭിറാം മനോഹർ

ചൊവ്വ, 24 ഡിസം‌ബര്‍ 2024 (20:53 IST)
ഓസ്‌ട്രേലിയയില്‍ മോശം പ്രകടനം തുടരുന്ന താരമാണെങ്കിലും വിരാട് കോലിയും രോഹിത് ശര്‍മയും വിമര്‍ശനങ്ങള്‍ നേരിടുമ്പോള്‍ രക്ഷപ്പെട്ട് പോകുന്ന താരമാണ് ശുഭ്മാന്‍ ഗില്‍. കോലിയ്ക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമാവുമെന്ന് കരുതുന്ന താരമാണെങ്കിലും ഇന്ത്യയ്ക്ക് പുറത്ത് ടെസ്റ്റ് മത്സരങ്ങളില്‍ ശരാശരി പ്രകടനം മാത്രമാണ് താരം നടത്തുന്നത്. ഈ വര്‍ഷം 12 ടെസ്റ്റുകളിലെ 21 ഇന്നിങ്ങ്‌സുകളില്‍ നിന്നും 45.52 ശരാശരിയില്‍ 866 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും ഇന്ത്യയ്ക്ക് പുറത്തുള്ള താരത്തിന്റെ റെക്കോര്‍ഡ് ശരാശരി മാത്രമാണ്.
 
 വിദേശത്ത് കളിച്ച 12 ടെസ്റ്റുകളിലെ  22 ഇന്നിങ്ങ്‌സുകളില്‍ നിന്നും 30.80 ശരാശരിയില്‍ 616 റണ്‍സ് മാത്രമാണ് താരത്തിന്റെ പേരിലുള്ളത്. ഒരു സെഞ്ചുറിയും 2 അര്‍ധസെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. സേന രാജ്യങ്ങളില്‍ കളിച്ച 10 ടെസ്റ്റുകളിലെ 19 ഇന്നിങ്ങ്‌സുകളില്‍ നിന്നും 26.72 റണ്‍സ് ശരാശരിയില്‍ 481 റണ്‍സ് മാത്രമാണ് താരം നേടിയത്. ഇതില്‍ തന്നെ 2021ലെ ഗാബ ടെസ്റ്റില്‍ നേടിയ 91 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. അവസാനത്തെ 13 ഇന്നിങ്ങ്‌സുകളില്‍ നിന്നും ഒരു ഫിഫ്റ്റി പോലും നേടാന്‍ താരത്തിനായിട്ടില്ല. ഇന്ത്യയില്‍ കളിച്ച 17 ടെസ്റ്റ് മത്സരങ്ങളിലെ 31 ഇന്നിങ്ങ്‌സുകളില്‍ നിന്നും 42.03 ശരാശരിയില്‍ 1177 റണ്‍സാണ് താരത്തിന്റെ പേരിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍