ബാലൻ ഡി ഓർ ആർക്ക്? മെസിയുടെ വോട്ട് ഈ താരങ്ങൾക്ക്

ഞായര്‍, 10 ഒക്‌ടോബര്‍ 2021 (16:53 IST)
ബാലൻ ഡി ഓർ പുരസ്‌കാരത്തിനായി ബയേൺ മ്യൂണിക്കിന്റെ പോളണ്ട് താരം റോബോർട്ട് ലെവൻഡോസ്‌കിയ്ക്ക് വോട്ട് ചെയ്യുമെന്ന് മെസി. ഫ്രാൻസ് ഫുട്ബോളിന് നൽകിയ അഭിമുഖത്തിലാണ് മെസിയുടെ വെളിപ്പെടുത്തൽ.
 
എന്റെ ടീമിലെ നെയ്‌മർ.എംബാപ്പെ എന്നിവർക്ക് ഞാൻ വോട്ട് നൽകും. അവർ കഴിഞ്ഞാൽ ഈ സീസണിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞ താരങ്ങളുണ്ട്. ലെവെൻഡോസ്‌കി,കരിം ബെൻസേമ എന്നിവർ കഴിഞ്ഞ വർഷം വിസ്‌മയിപ്പിച്ച താരങ്ങളാണ് മെസി പറഞ്ഞു.
 
കഴിഞ്ഞ ദിവസമാണ് ബാലൻ ഡിഓർ പുരസ്‌കാരത്തിനായി പരിഗണിക്കുന്നവരുടെ ഷോർട്ട് ലിസ്റ്റ് പുറത്തുവിട്ടത്. മെസിയും ക്രിസ്റ്റ്യാനോയും ഇത്തവണത്തെ അവസാന 30ൽ ഉൾപ്പെട്ടിട്ടുണ്ട്. ബയേണിന്റെ സൂപ്പർ താരം ലെവൻഡോസ്കി,ചെ‌ൽസിയുടെ ജോർജീഞ്ഞോ, എൻഗോള കാന്റെ എന്നിവർക്കാണ് ഇത്തവണ കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍